കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇന്നലെ കൊച്ചിയിലായിരുന്നെങ്കിൽ, ഇന്ന് തിരുവന്തപുരത്താണ് അദ്ദേഹം എത്തുക. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷയാണുള്ളത്. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ റോഡ് ഷോയ്ക്കും യുവം 2023 പരിപാടിക്കും ശേഷം നരേന്ദ്ര മോദിയുമായി ബിഷപ്പുമാരും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ ഊർജ്ജത്തെ കുറിച്ച് ജിതിൻ ജേക്കബ് പങ്കുവെച്ച കുറിപ്പാണ്.
72 വയസുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജം അവിശ്വസനീയമാണെന്ന് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. 36 മണിക്കൂറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്നത് 5,300 കിലോമീറ്റർ ആണ്. കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാദ്ര നാഗർ ഹവേലി– ദാമൻ ദിയു കേന്ദ്രഭരണ പ്രദേശവും നരേന്ദ്ര മോദി സന്ദർശിക്കും, ഏഴു നഗരങ്ങളിലായി നിരവധി പരിപാടികൾ. രാജ്യത്തിന് വേണ്ടിയുള്ള സമർപ്പിത ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് പറയാതിരിക്കാനാകില്ല. വേറെ ഒന്നിനെ കുറിച്ചും അദ്ദേഹം ചിന്തിക്കുന്നില്ല, ഇത്രയും ഊർജമുള്ള, കഠിനധ്വാനി ആയ, ദീർഘവീക്ഷണമുള്ള ഒരാൾ ഈ രാജ്യം ഭരിച്ചിട്ടില്ലെന്ന് ജിതിൻ ഓർമിപ്പിക്കുന്നു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
72 വയസുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഊർജം അവിശ്വസനീയമാണ്.
36 മണിക്കൂറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്നത് 5,300 കിലോമീറ്റർ. കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാദ്ര നാഗർ ഹവേലി– ദാമൻ ദിയു കേന്ദ്രഭരണ പ്രദേശവും നരേന്ദ്ര മോഡി സന്ദർശിക്കും. ഏഴു നഗരങ്ങളിലായി നിരവധി പരിപാടികൾ.!
അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവർത്തിയും ലോകം മുഴുവൻ ഉറ്റുനോക്കുന്നതാണ്. ചെറിയ തെറ്റുകൾ പോലും ഉണ്ടാകാൻ പാടില്ല. അത് ആരെക്കാലും നന്നായി മോഡിക്ക് അറിയുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഓരോ പരിപാടിയിലും കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കും.
ഇന്നലെ കൊച്ചിയിൽ നടത്തിയ പ്രസംഗം കണ്ടില്ലേ. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവന്ന മലയാളികളിൽ പലരെയും നമുക്ക് വലിയ പരിചയം ഇല്ല. പക്ഷെ പ്രധാനമന്ത്രിക്ക് അറിയാം. അവരുടെ സംഭാവനകൾ എണ്ണി എണ്ണി പറയുന്നു.
അതായത് നിസാരം എന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ പോലും അദ്ദേഹം ശ്രദ്ധിക്കുന്നു. ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന യാത്രയും, പരിപാടികളും കഴിഞ്ഞ് വിശ്രമിക്കുക അല്ല അദ്ദേഹം ചെയ്യുന്നത്, പിറ്റേന്നത്തേക്ക് വേണ്ടി തയാറാകുകയാണ്.
കഴിഞ്ഞ ദിവസം മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത് ഓർക്കുന്നു ‘ രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയ പ്രവർത്തകൻ ആണ്. ഇന്ദിര ഗാന്ധിയും, നെഹ്‌റുവും ഒക്കെ 24 മണിക്കൂറും പ്രവർത്തിക്കുമായിരുന്നു. പക്ഷെ മോഡി ദിവസവും 26 മണിക്കൂർ ജോലി ചെയ്യുന്നു’..! ആ പറഞ്ഞതിൽ എല്ലാം ഉണ്ട്.
നേതാവ് ഇങ്ങനെ ജോലി ചെയ്യുമ്പോൾ കൂടെയുള്ളവർക്ക് വെറുതെ ഇരിക്കാൻ കഴിയുമോ? അത് തന്നെ ആയിരിക്കാം ബിജെപിയുടെയും, കേന്ദ്ര സർക്കാരിന്റെയും വിജയ രഹസ്യവും..
രാജ്യത്തിന് വേണ്ടിയുള്ള സമർപ്പിത ജീവിതമാണ് അദ്ദേഹത്തിന്റേത്. വേറെ ഒന്നിനെ കുറിച്ചും അദ്ദേഹം ചിന്തിക്കുന്നില്ല. ഇത്രയും ഊർജമുള്ള, കഠിനധ്വാനി ആയ, ദീർഘവീക്ഷണമുള്ള ഒരാൾ ഈ രാജ്യം ഭരിച്ചിട്ടില്ല. ചുമ്മാതല്ല ഈ മനുഷ്യനെ ഇന്ത്യക്കാർ മുഴുവൻ നെഞ്ചിലേറ്റുന്നതും, ലോകം മുഴുവൻ അദ്ദേഹത്തിന് ആരാധകർ ഉണ്ടാകുന്നതും.
Post Your Comments