പത്തനംതിട്ട: ചൂട് പൊറോട്ട നൽകാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന കാരണത്താൽ പ്രകോപിതരായി ഒരു സംഘം ആളുകൾ ചേർന്ന് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. തിയറ്റർ പടിയിൽ ഹോട്ടൽ നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ മുരുകനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കോയിപ്രം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികൾ കടന്നു കളഞ്ഞിരുന്നു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Post Your Comments