ThiruvananthapuramLatest NewsKeralaNattuvarthaNews

ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ ആ​ക്ര​മ​ണം : യു​വാ​വ് അറസ്റ്റിൽ

പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി മ​നോ​ജ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മ​ണ്ണ​ന്ത​ല: ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് അറസ്റ്റിൽ. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി മ​നോ​ജ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണ​ന്ത​ല പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നടന്‍ മാമുക്കോയയ്ക്ക് ഹൃദയാഘാതം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 23-ന് ​ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​ന സ​ദ്യ​ക്കി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ക​ല്ല​യം ദേ​വീക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ബി​പി​നാ​ണ് ആ​ക്ര​മ​ണ​ത്തി​നിര​യാ​യ​ത്. അ​ന്ന​ദാ​ന​ത്തി​നി​ടെ വ​രി​തെ​റ്റി​ച്ചു മു​ന്നി​ൽ ക​യ​റി വ​ന്ന മ​നോ​ജി​നെ ത​ട​ഞ്ഞ​തി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ്ര​തി ബി​പി​നെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദ്ദിക്കു​ക​യു​മാ​യി​രു​ന്നു.

Read Also : കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി! കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ

സി​ഐ ബൈ​ജു, എ​സ്ഐ സു​ധീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ആണ് പി​ടി​കൂ​ടി​യത്. തുടർന്ന്, മ​നോ​ജി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button