KannurNattuvarthaLatest NewsKeralaNews

ബൈക്കിൽ സഞ്ചരിക്കവെ മുള്ളൻ പന്നി ഇടിച്ചു : അച്ഛനും മകനും ​ഗുരുതര പരിക്ക്

ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ് എന്നിവർക്കാണ് പരിക്കേറ്റത്

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ് എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക, കേരളം ലോകം ശ്രദ്ധിക്കുന്ന ഇടമായി മാറി : മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് പുലർച്ചെ 5.30 മണിയോടെ ചിറ്റാരിക്കാൽ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ​

Read Also : നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button