Latest NewsIndiaNews

മധ്യപ്രദേശിൽ സമൂഹ വിവാഹത്തിന് മുന്നേ ഗർഭ പരിശോധന, അഞ്ച് പേരുടെ ഫലം പോസിറ്റീവ്: വിവാദം

ദിൻഡോരി: മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ പുതിയ വിവാദം. സമൂഹ വിവാഹത്തിൽ പങ്കെടുക്കുന്ന നവവധുക്കൾ ഗർഭ പരിശോധന നടത്തണമെന്ന തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ഡിൻഡോരി ജില്ലയിലെ ഗദസരായ് പട്ടണത്തിൽ ഏപ്രിൽ 22 ന് ജില്ലാ ഭരണകൂടം മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം 219 പേർക്ക് സമൂഹ വിവാഹം നടത്തിയിരുന്നു. എന്നാൽ ഈ ചടങ്ങിൽ വിവാഹിതരാകാൻ എത്തിയ ചില സ്ത്രീകളുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഭരണകൂടത്തിന്റെ കന്യാദൻ യോജന പദ്ധതി പ്രകാരം നടത്തിയ ഗർഭ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ പേരുകളാണ് ആണ് പട്ടികയിൽ നിന്നും നീക്കം ചെയ്തത്.

മുഖ്യമന്ത്രിയുടെ കന്യാദൻ യോജനയ്ക്ക് കീഴിൽ, സംസ്ഥാന സർക്കാർ ദമ്പതികൾക്ക് 55,000 രൂപ ധനസഹായം നൽകുന്നു. 55,000 രൂപ ഗ്രാന്റിൽ 49,000 രൂപ പദ്ധതിക്ക് അർഹരായ സ്ത്രീകൾക്ക് നൽകി വരുന്നു. ഇതിൽ 6,000 രൂപ സമൂഹവിവാഹത്തിന്റെ ചടങ്ങുകൾക്കായി ചിലവഴിക്കുന്നു. മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം വിവാഹം കഴിക്കാൻ താൻ ഫോറം പൂരിപ്പിച്ചതായി ബച്ചാർഗാവ് നിവാസിയായ ഒരു സ്ത്രീ പറഞ്ഞു. ഫോം പൂരിപ്പിച്ച ശേഷം അവളുടെ മെഡിക്കൽ ടെസ്റ്റ് ബജാഗ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തി. വൈദ്യപരിശോധനയ്ക്കിടെ ഗർഭ പരിശോധനയും നടത്തി. പരിശോധന പോസിറ്റീവായതിനെത്തുടർന്ന്, പദ്ധതി പ്രകാരം നടത്തേണ്ട വിവാഹങ്ങളുടെ പട്ടികയിൽ നിന്ന് അവളുടെ പേര് നീക്കം ചെയ്യുകയായിരുന്നു. തന്നെ ഒഴിവാക്കിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കൽ ടെസ്റ്റിനെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബച്ചാർഗാവിൽ നിന്നുള്ള മറ്റൊരു സ്ത്രീയുടെ ആരോപണം. പൂർണ്ണ തയ്യാറെടുപ്പുകളോടെയാണ് വിവാഹ വേദിയിൽ എത്തിയതെന്നും എന്നാൽ വിവാഹം കഴിക്കാൻ സാധിച്ചില്ലെന്നും യുവതി പറഞ്ഞു. ഇവരുടെ പേരും പട്ടികയിൽ ഉണ്ടായിരുന്നില്ല. ഗർഭ പരിശോധനയെ വിമർശിച്ച് കോൺഗ്രസ് എംഎൽഎയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ ഓംകാർ മർകം രംഗത്തെത്തി. ഗർഭ പരിശോധന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം ഗർഭ പരിശോധന നടത്തുന്നതിന് സർക്കാർ എന്തെങ്കിലും ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാഹ പദ്ധതിയിൽ പങ്കെടുക്കുന്നതിനുള്ള ആറ് ഫോമുകൾ അയച്ചതായി ഗ്രാമപഞ്ചായത്ത് സർപഞ്ച് മെദ്‌നി മറവി പറഞ്ഞു. മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം വിവാഹത്തിനായി സ്ത്രീകളുടെ ഗർഭ പരിശോധന നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വിഷയത്തിൽ ഓംകാർ മർകം രാഷ്ട്രീയം കളിക്കുകയാണെന്ന് ഡിൻഡോറിയിൽ നിന്നുള്ള ബിജെപി ജില്ലാ പ്രസിഡന്റ് അവധ്‌രാജ് ബിലയ്യ ആരോപിച്ചു. മുൻകാലങ്ങളിൽ കൂട്ട വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ചില സ്ത്രീകൾ ഗർഭിണികളാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ഇത്തവണ ഈ പരിശോധന നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button