KeralaLatest NewsNews

മാറാരോഗങ്ങൾക്ക് ഫലപ്രദ മരുന്ന്! വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു, നടപടി കടുപ്പിച്ച് പോലീസ്

ഡ്രഗ് ആൻഡ് മാജിക് റമഡീസ് ആക്ടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യങ്ങൾക്കെതിരെയാണ് നടപടി

പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്ക് പൂട്ടിടാൻ ഒരുങ്ങി പോലീസ്. മാറാരോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുണ്ടെന്ന അവകാശവാദവുമായാണ് വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ വ്യാജ പരസ്യം നൽകുന്ന നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമാണ് പിടിവീഴുന്നത്. ഇതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ ആന്റ് ഇന്റലിജൻസ് വിഭാഗം ‘ഓപ്പറേഷൻ മാജിക് ആഡ്’ എന്ന പേരിൽ പരിശോധന നടത്തുന്നുണ്ട്. നിലവിൽ, 25 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡ്രഗ് ആൻഡ് മാജിക് റമഡീസ് ആക്ടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പരസ്യങ്ങൾക്കെതിരെയാണ് നടപടി. പരിശോധനയുടെ ഭാഗമായി സ്റ്റമൻക്രീം, ക്ലിയർ സ്റ്റോൺ ഡ്രോപ്സ്, ഗിൻസെഗ് ടാബ്‌ലറ്റ്, നായാഗ്ര ഹെർബൽ മസാജ് ഓയിൽ ഫോർ മെൻ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പ്രധാനമായും മാറാരോഗങ്ങൾക്കെതിരെയുള്ള പ്രതിവിധിയായാണ് വിപണനം ചെയ്യുന്നത്. എന്നാൽ, ക്യാൻസർ, പ്രമേഹം, അപസ്മാരം, ഹൃദ്രോഗങ്ങൾ, കുഷ്ഠം, വന്ധ്യത, ലൈംഗിക ബലഹീനത തുടങ്ങിയ 54 രോഗാവസ്ഥകൾ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന് അവകാശപ്പെട്ടുളള മരുന്നുകളെ കുറിച്ച് പരസ്യം ചെയ്യരുതെന്ന നിയമമുണ്ട്.

Also Read: അ​​ബ​​ദ്ധ​​ത്തി​​ല്‍ കാ​​ല്‍വ​​ഴു​​തി കി​ണ​റ്റി​ല്‍ വീ​ണു : വയോധികയ്ക്ക് രക്ഷകരായി ഫ​യ​ര്‍​ഫോ​ഴ്‌​സ്

shortlink

Post Your Comments


Back to top button