ചങ്ങനാശേരി: കാല്‍വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഫാത്തിമാപുരത്ത് പുളിഞ്ചിക്കല്‍ ഹബീബ(83)യാണ് അബദ്ധത്തില്‍ അമ്പത് അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
Read Also : വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു : ഒരാളെ കാണാതായി, സംഭവം അതിരപ്പിള്ളിയിൽ
സംഭവമറിഞ്ഞെത്തിയ ചങ്ങനാശേരി ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ സജിമോന്‍ ടി. ജോസഫിന്റെ നേതൃത്വത്തില്‍ സേന എത്തി. തുടർന്ന്, ഫയര്‍ റസ്ക്യൂ ഓഫീസര്‍ മനോജ് കുമാര്‍ കിണറ്റിലിറങ്ങി അവശനിലയിലായ വയോധികയെ കരക്കെടുത്ത് ഉദയഗിരി ഹോസ്പിറ്റലില്‍ എത്തിച്ചു.
Read Also : കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാവിനെ ആക്രമിച്ച് പണം തട്ടി: നാല് പേർ പിടിയിൽ
അസി. സ്റ്റേഷന് ഓഫീസര്‍ ജോര്‍ജ് പോള്‍, ഓഫീസര്‍മാരായ ജിജി കുമാര്‍, വിനോദ്, ഗിരീഷ് കൃഷ്ണന്, സജി, കണ്ണന്, ഹോം ഗാഡ് സുനില്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
Post Your Comments