KeralaLatest NewsNews

‘ചോദ്യോത്തരം പ്രതീക്ഷിച്ച യുവത തനി തരം താണ രാഷ്ട്രീയ പ്രസംഗം കേൾക്കേണ്ടി വന്നതിൽ അതീവ ദുഖിതരാണ്’: സന്ദീപാനന്ദ ഗിരി

കൊച്ചി: വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിനും കൊച്ചിയിലെ യുവം 2023 സംവാദത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കരഘോഷങ്ങളും മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് മോദിയെ വരവേറ്റിരിക്കുന്നത്. കൊച്ചിയില്‍ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം വേദിയിലെത്തിയത്. ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ. ഇതിന് പിന്നാലെ യുവതീ യുവാക്കളെ അഭിസംബോധന ചെയ്തു.

‘കഴിഞ്ഞുപോയ കാലങ്ങളില്‍ കേരളത്തിലെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങൾ നല്‍കാന്‍ ഇവിടെ പരിശ്രമങ്ങള്‍ ഉണ്ടായില്ല. രണ്ട് തരം ആശയങ്ങള്‍ തമ്മിലുള്ള യുദ്ധം കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ആശയക്കാര്‍ കേരളത്തിന്‍റെ താല്‍പര്യത്തിനും മുകളില്‍ പാര്‍ട്ടിയെ സ്ഥാപിക്കുന്നു. മറ്റൊരു കൂട്ടർ അവരുടെ കുടുംബതാല്‍പര്യങ്ങളെ മറ്റെല്ലാറ്റിനേക്കാളും മുകളില്‍ നിര്‍ത്തുന്നു. ഈ രണ്ട് കൂട്ടരും ഇവിടെ അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുന്നു’, പ്രധാനമന്ത്രി യുവം സംവാദപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ വിമർശനവുമായി സന്ദീപാനന്ദ ഗിരി രംഗത്തെത്തിയിരിക്കുന്നു. കേരളത്തിൽ തൊഴിൽ മേളയെന്ന നാടകമല്ല നടക്കുന്നതെന്നും, പി എസ് സി വഴി ഏറ്റവും കൂടുതൽ യുവതീ യുവാക്കൾക്ക് തൊഴിൽ നൽകിയ സംസ്ഥാനമാണ് കേരളമെന്നും സന്ദീപാനന്ദ ഗിരി ചൂണ്ടിക്കാട്ടുന്നു. അങ്ങയുടെ ചോദ്യോത്തരം പ്രതീക്ഷിച്ച യുവതയോട് തനി തരം താണ രാഷ്ട്രീയ പ്രസംഗം കേൾക്കേണ്ടി വന്നതിൽ അതീവ ദുഖിതരാണ് എല്ലാവരുമെന്നും ഇദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button