പാറശാല: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റില്‍. ചെങ്കവിളയില്‍ സെബാസ്റ്റ്യന്‍ സ്റ്റോര്‍ എന്ന പേരില്‍ ഹോള്‍സെയില്‍ പലചരക്ക് കട നടത്തി വന്നിരുന്ന കാരോട്, ചെങ്കവിള സ്വദേശിയായ ആംബ്രോസാണ് പിടിയിലായത്. പൊഴിയൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
പലചരക്ക് കടയുടെ മറവിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വന്നിരുന്നത്. തമിഴ്നാട്ടില്‍ നിന്നും എത്തിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊഴിയൂര്‍ സിഐ സതികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്.
പരിശോധനയില്‍ കടയ്ക്കുള്ളില്‍ നിന്നും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1730 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. 23, 000 രൂപയോളം വില വരുന്നതാണ് പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്. കൂൾ, ഗണേഷ് തുടങ്ങിയ ഉല്പന്നങ്ങളാണ് കണ്ടെത്തിയിട്ടുള്ളവയിൽ ഏറെയുമുള്ളത്.
Post Your Comments