Latest NewsNews

കൊച്ചിയില്‍ നടന്നത് ‘മന്‍ കി ബാത്ത്’: രൂക്ഷ വിമര്‍ശനവുമായി എ.എ റഹിം

ബിജെപി തന്നെ നടത്തുന്ന പരിപാടി, അവര്‍ തന്നെ ക്ഷണിച്ചും, തയ്യാറാക്കിയും കൊണ്ടുവന്നവര്‍, അവര്‍ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങള്‍ , സംവാദം റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തുനിന്ന മാധ്യമങ്ങള്‍, പക്ഷേ സംഭവിച്ചത് പ്രധാനമന്ത്രിയുടെ പതിവ് മന്‍ കി ബാത്ത്

തിരുവനന്തപുരം: യുവാക്കളുമായി നേരിട്ട് സംവദിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പങ്കെടുത്ത യുവം 2023 പരിപാടിയെ പരിഹസിച്ച് എ.എ റഹീം എംപി. പ്രധാനമന്ത്രി സ്‌ക്രിപ്റ്റഡ് ചോദ്യങ്ങളില്‍ നിന്നുപോലും ഒളിച്ചോടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റഹീം പറഞ്ഞു. പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആര്‍ക്കും ചോദിയ്ക്കാന്‍ കഴിഞ്ഞുമില്ലെന്ന് റഹീം പരിഹസിച്ചു.

Read Also: സ്‌കൂട്ടറിൽ കാറിടിച്ചു: അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

ബിജെപി തന്നെ നടത്തുന്ന പരിപാടി, അവര്‍ തന്നെ ക്ഷണിച്ചും, തയ്യാറാക്കിയും കൊണ്ടുവന്നവര്‍, അവര്‍ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങള്‍ , സംവാദം റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തുനിന്ന മാധ്യമങ്ങള്‍. പക്ഷേ സംഭവിച്ചത് പ്രധാനമന്ത്രിയുടെ പതിവ് മന്‍ കി ബാത്ത് ആണെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘വന്ന് വന്ന് സ്‌ക്രിപ്റ്റഡ് ചോദ്യങ്ങളില്‍ നിന്നുപോലും ഒളിച്ചോടാന്‍ തുടങ്ങിയിരിക്കുന്നു പ്രധാനമന്ത്രി. യുവം പരിപാടിയുടെ സംഘാടകര്‍ വാഗ്ദാനം ചെയ്തത് രണ്ട് പ്രത്യേകതകളായിരുന്നു.

1.പ്രധാനമന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാം.

2.ഇതില്‍ രാഷ്ട്രീയമില്ല.

സംഭവിച്ചതോ? സംവാദം നടന്നില്ല,ഒരു ചോദ്യം പോലും ആര്‍ക്കും ചോദിയ്ക്കാന്‍ കഴിഞ്ഞുമില്ല. രാഷ്ട്രീയമില്ലെന്നു വാഗ്ദാനം ചെയ്ത് വിളിച്ചു കൂട്ടിയിട്ട് ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം നടത്തി പ്രധാനമന്ത്രി മടങ്ങി. വിവിധ മേഖലകളിലെ പ്രതിഭകളെ
പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ക്ഷണിക്കുന്നു. ബിജെപി തന്നെ നടത്തുന്ന പരിപാടി,അവര്‍ തന്നെ ക്ഷണിച്ചും,തയ്യാറാക്കിയും കൊണ്ടുവന്നവര്‍,അവര്‍ തന്നെ തയ്യാറാക്കിവച്ച ചോദ്യങ്ങള്‍ ,സംവാദം റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തുനിന്ന മാധ്യമങ്ങള്‍. പക്ഷേ സംഭവിച്ചത്, പതിവ് മന്‍ കി ബാത്ത്. ബിജെപിയുടെ പതിവ് രാഷ്ട്രീയ പ്രചരണ പൊതുയോഗം എന്നതില്‍ കവിഞ്ഞു വേറൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ പതിവ് രാഷ്ട്രീയ പ്രസംഗം കേള്‍ക്കാന്‍ യുവാക്കളെ വിളിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണോ സംവാദമെന്നു കള്ളം പറഞ്ഞത്? അല്ലെങ്കില്‍ സ്‌ക്രിപ്റ്റഡ് ആയിരുന്നിട്ട് പോലും ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ലാത്ത പ്രധാനമന്ത്രി സ്വയം ഒളിച്ചോടിയതാണോ? സംഘാടകരായ ബിജെപി സംസ്ഥാന ഘടകം മറുപടി പറയണം’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button