
കൊച്ചി: എറണാകുളത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അഞ്ച് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ കിട്ടിയത്. ഇന്നലെ രാത്രിയാണ് കുഞ്ഞിനെ കിട്ടിയത്.
കുഞ്ഞ് ഇപ്പോൾ ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിൽ സുഖമായിരിക്കുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. നിയമനടപടികൾ ആലോചിച്ച് ചെയ്യുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെഎസ് അരുൺകുമാർ വ്യക്തമാക്കി.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments