Latest NewsKeralaNews

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല, ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും: പ്രധാനമന്ത്രി

 

കൊച്ചി: രാജ്യത്തെ എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സഭയുടെ ആശങ്കകള്‍ തന്റെ ശ്രദ്ധയില്‍ ഉണ്ടെന്നും – നരേന്ദ്ര മോദി പറഞ്ഞു.

Read Also: കോഴിക്കോട് നഗരത്തിൽ എംഡിഎംഎ യും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

വെല്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ വച്ചായിരുന്നു ക്രൈസ്തവ മതമേലധ്യക്ഷന്മാ രുമായുള്ള കൂടിക്കാഴ്ച. 20 മിനിറ്റ് നേരം കൂടിക്കാഴ്ച നീണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കെ.എസ് രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും കേരളത്തിന്റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

 

സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാര്‍ തുടര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ നന്നായിരുന്നതായി കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാര്‍ പ്രതികരിച്ചു.

ബിഷപ്പ് മാരായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി – സിറോ മലബാര്‍ സഭ, ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക – ഓര്‍ത്തഡോക്‌സ് സഭ, ജോസഫ് മാര്‍ ഗ്രീഗോറിയോസ് – യാക്കോബായ സഭ, മാര്‍ മാത്യു മൂലക്കാട്ട്, ക്‌നാനായ കത്തോലിക്ക സഭ – കോട്ടയം, മാര്‍ ഔജിന്‍ കുര്യാക്കോസ് – കല്‍ദായ സുറിയാനി സഭ, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് – സിറോ മലങ്കര സഭ, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ – ലത്തീന്‍ കത്തോലിക്ക സഭ, കുര്യാക്കോസ് മാര്‍ സേവേറിയൂസ് – ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം, എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button