
കോഴിക്കോട്: എംഡിഎംഎ, എൽഎസ്ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സിപി (25) ആണ് പിടിയിലായത്. കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ദിവ്യ വിയുവിന്റെ നേത്യത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടിയൂടിയത്.
ഇയാളിൽ നിന്ന് 0.160 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാബുകളും, 1.540 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെഇ ബൈജു ഐപിഎസ്സിൻ്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, കസബ പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ കല്ലുത്താൻ കടവ് ജംഗ്ഷനിൽ നിന്നും അറസ്‌റ്റിലായത്.
ഗോവയിൽ നിന്നാണ് പ്രതി എൽഎസ്ഡി സ്റ്റാബുകൾ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്.
Post Your Comments