KottayamNattuvarthaLatest NewsKeralaNews

ബ​സി​ല്‍നി​ന്നും വീ​ട്ട​മ്മ​യു​ടെ ബാ​ഗ് മോഷ്ടിച്ചു : ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി പിടിയിൽ

ത​മി​ഴ്‌​നാ​ട് സെ​യ്തു​പ്പെ​ടൈ സ്വ​ദേ​ശി​നി കൗ​സ​ല്യ(23)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ ബാ​ഗ് ക​വ​ര്‍ച്ച ചെ​യ്ത കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ അ​റ​സ്റ്റിൽ. ത​മി​ഴ്‌​നാ​ട് സെ​യ്തു​പ്പെ​ടൈ സ്വ​ദേ​ശി​നി കൗ​സ​ല്യ(23)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെയാണ് സംഭവം. കൗ​സ​ല്യ അ​റു​പു​ഴ – കോ​ട്ട​യം റൂ​ട്ടി​ല്‍ ഓ​ടു​ന്ന ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യെ​ന്ന വ്യാ​ജേ​നെ ക​യ​റു​ക​യും കോ​ട്ട​യം ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്ത് വ​ച്ച് ബ​സി​ല്‍ നി​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 1500 രൂ​പ​യും ആ​ശു​പ​ത്രി രേ​ഖ​ക​ളും അ​ട​ങ്ങി​യ ഹാ​ന്‍ഡ് ബാ​ഗ് ത​ട്ടി​പ്പ​റി​ച്ച് ഓ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ

പ​രാ​തിയുടെ അടിസ്ഥാനത്തിൽ കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button