തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സുരക്ഷാ വീഴ്ചയും മോദിയെ വധിക്കുമെന്ന ഭീഷണിക്കത്തുമാണ് ഇപ്പോള്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ 17നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഓഫീസിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത് എത്തിയത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം എത്തി നിന്നത് എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറിലേയ്ക്കാണ്.
ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നതെങ്കിലും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ജോണിയുടെ പേരില്‍ കത്ത് എഴുതുകയായിരുന്നുവെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ ഈ സംഭവത്തെ ട്രോളി സന്ദീപാനന്ദ ഗിരി രംഗത്ത് വരികയും ചെയ്തു.
‘അയ്യപ്പന് കാത്തുരക്ഷിച്ചു എന്നുപറയുന്നതാണ് ശരി! കത്തെഴുതിയ ഊമയുടെ പേര് സേവ്യറിനു പകരം സലാവുദീനായാലുള്ള അവസ്ഥ ന്റെയ്യപ്പാ’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ വിവാദ കുറിപ്പ്.
Post Your Comments