KeralaLatest NewsNews

വന്ദേ ഭാരതിനേയും കെ റെയിലിനേയും തമ്മില്‍ കൂട്ടികുഴയ്ക്കരുത്, കെ റെയില്‍ കേരളത്തിന് അത്യാവശ്യം: മന്ത്രി മുഹമ്മദ് റിയാസ്

വന്ദേ ഭാരതിനേയും കെ റെയിലിനേയും തമ്മില്‍ കൂട്ടികുഴയ്ക്കരുത്

തിരുവനന്തപുരം: വന്ദേ ഭാരത് കെ റെയിലിന് പകരമാകില്ലെന്നും സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘കേന്ദ്രം കേരളത്തിലെ റെയില്‍വേയോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് ലഭിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. വന്ദേ ഭാരത് കെ റെയിലിന് പകരമാണെന്നാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. കെ റെയില്‍ കേരളത്തിന് അനിവാര്യമായ പദ്ധതിയാണ്. കെ റെയില്‍ വന്നാല്‍ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താം’.

Read Also: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മധ്യവയസ്കനെ യുവാക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു: പന്തളത്താണ് ക്രൂരത

‘തൊഴിലില്ലായ്മ നിരക്ക് സര്‍വകാലാ റെക്കോഡില്‍ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി ആകെ ഒരു തവണ മാത്രമാണ് വാര്‍ത്താ സമ്മേളനം നടത്തിയിട്ടുള്ളത്. കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി എവിടെ?, കേരളത്തിന് ഒരു റെയില്‍വേ സോണ്‍ എവിടെ?’ അദ്ദേഹം ചോദിച്ചു

‘കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി ഗുഡ് നൈറ്റ് പറയുന്നത് യുഡിഎഫില്‍ ആണെങ്കില്‍ ഗുഡ് മോണിങ് പറയുന്നത് ബിജെപിയില്‍ എത്തിയതിന് ശേഷമാണ്. യുഡിഎഫിലുള്ള മതനിരപേക്ഷ മനസ്സുകള്‍ക്ക് തങ്ങളുടെ രണ്ട് വാതിലുകള്‍ തുറന്ന് ഇട്ടിരിക്കുകയാണ്. ചിതറിക്കിടക്കുന്ന മതനിരപേക്ഷ ശക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്തണമെന്നും യുഡിഎഫിനെ വിശ്വസിക്കാന്‍ പറ്റില്ല’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button