KeralaLatest NewsNews

സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീ: വ്യവസായ മന്ത്രി

തിരുവനന്തപുരം: സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് വ്യവസായ മന്ത്രി പി രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇൻറർനാഷണൽ കൻവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ സംഘടിപ്പിച്ച മൈക്രോ എന്റർപ്രൈസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: യുവം പരിപാടി വൻ വിജയമാകും: രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രിയ്ക്ക് മികച്ച കാഴ്ച്ചപ്പാടുണ്ടെന്ന് അനിൽ ആന്റണി

കുടുംബശ്രീ ‘ഷീ സ്റ്റാർട്ട്‌സ്’ പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയിൽ നിന്നമുള്ള മികച്ച സംരംഭകർക്കും മികച്ച പിന്തുണ നൽകിയ സി.ഡി.എസ് പ്രവർത്തകർക്കുമുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പദ്ധതി പുതുതായി തുടങ്ങുന്ന പത്തു ബ്ലോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.

ചെറുകിട സംരംഭങ്ങൾ വളരാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ വീട്ടമ്മമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി മാനവിഭവ ശേഷി വർധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ തുടക്കമിടുന്ന ഷീ സ്റ്റാർട്ട്‌സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴിൽ നൈപുണ്യപരിശീലനം നൽകാൻ സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാർട്ട്‌സ് പദ്ധതി വ്യവസായ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു: കാമുകനും സുഹൃത്തുക്കളും പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button