തിരുവനന്തപുരം: വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ തയാറായി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് റണ്ണിങ് ടൈം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്നാണ് ഷൊര്‍ണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂര്‍, തിരൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല.
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം- 5.20
കൊല്ലം- 6.07 / 6.09
കോട്ടയം- 7.25 / 7.27
എറണാകുളം ടൗണ്‍- 8.17 / 8.20
തൃശൂര്‍- 9.22 / 9.24
ഷൊര്‍ണൂര്‍- 10.02/ 10.04
കോഴിക്കോട്- 11.03 / 11.05
കണ്ണൂര്‍- 12.03/ 12.05
കാസര്‍കോട്- 1.25
ന്മകാസര്കോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസര്‍കോട്-2.30
കണ്ണൂര്‍-3.28 / 3.30
കോഴിക്കോട്- 4.28/ 4.30
ഷൊര്‍ണൂര്‍- 5.28/5.30
തൃശൂര്‍-6.03 / 6..05
എറണാകുളം-7.05 / 7.08
കോട്ടയം-8.00 / 8.02
കൊല്ലം- 9.18 / 9.20
തിരുവനന്തപുരം- 10.35
Post Your Comments