വരുമാനം കുത്തനെ കുറഞ്ഞതോടെ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മസ്കിന്റെ ആസ്തി മൂല്യത്തിൽ 12.6 ബില്യൺ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം മസ്ക് നേരിട്ട ഏറ്റവും വലിയ ഇടിവ് കൂടിയാണിത്. കഴിഞ്ഞ വർഷം ട്വിറ്ററിനെ ഏറ്റെടുത്തെങ്കിലും, മികച്ച രീതിയിൽ ട്വിറ്ററിൽ നിന്ന് വരുമാനം നേടാൻ മസ്കിന് സാധിച്ചിട്ടില്ല.
മസ്കിന്റെ ആസ്തിയുടെ ഭൂരിഭാഗവും ടെസ്‌ലയിൽ നിന്നാണ്. എന്നാൽ, ടെസ്‌ലയുടെ ആദ്യ പാദഫലങ്ങൾ നിരാശയാണ് നൽകിയത്. ടെസ്‌ലയിലുള്ള 13 ശതമാനം ഓഹരികളാണ് മസ്കിന്റെ മൊത്തം ആസ്തിയുടെ വലിയൊരു ഭാഗവും. അതേസമയം, ടെസ്‌ലയുടെ വലിയൊരു വിഭാഗം ഓഹരികൾ വിറ്റഴിച്ചാണ് ട്വിറ്ററിനെ സ്വന്തമാക്കിയത്.
Also Read: ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ചെയ്യേണ്ടത്
ബഹിരാകാശ കമ്പനിയായ സ്പേസ്എക്സ് അടുത്തിടെ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റ് വിക്ഷേപിച്ചിരുന്നു. എന്നാൽ, വിക്ഷേപണത്തിനിടെ ഈ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. സ്പേസ് എക്സിൽ 42 ശതമാനം ഓഹരികളാണ് മസ്കിന് ഉള്ളത്.
Post Your Comments