സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് ഉയർത്തിയത്. പുതുക്കിയ പലിശ നിരക്കുകൾ ഏപ്രിൽ 21 മുതൽ പ്രാബല്യത്തിലായി. നിരക്കുകൾ അറിയാം.
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ നൽകുക. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 4.00 ശതമാനവും, 61 ദിവസം മുതൽ മൂന്ന് മാസം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനവും, മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതൽ 9 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമാണ്. 9 മാസം മുതൽ ഒരു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശ ലഭിക്കുന്നതാണ്.
Also Read: കേരളം നിക്ഷേപ, വ്യവസായ സൗഹൃദം: വ്യവസായികൾക്ക് ഇവിടെ ഒരു പ്രയാസവുമില്ലെന്ന് മുഖ്യമന്ത്രി
Post Your Comments