Latest NewsNewsIndiaBusiness

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 3.35 ബില്യൺ ഡോളറായാണ് ഉയർന്നത്

ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ. മുൻനിര കയറ്റുമതിക്കാരായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഇത്തവണ മുന്നേറിയത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്നിട്ടും, ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡോയിൽ കയറ്റുമതി ചെയ്തത് റഷ്യയാണ്.

ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 3.35 ബില്യൺ ഡോളറായാണ് ഉയർന്നത്. അതേസമയം, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്ന് യഥാക്രമം 2.30 ബില്യൺ ഡോളർ, 2.03 ബില്യൺ ഡോളർ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. ഡിസംബറിൽ വില പരിധി ഏർപ്പെടുത്തിയിട്ടും, ഫെബ്രുവരിയോടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് റഷ്യ എത്തിയിട്ടുള്ളത്.

Also Read: കൊച്ചിയില്‍ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ

നടപ്പു സാമ്പത്തിക വർഷം ഡൽഹിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്കോ മാറിയിട്ടുണ്ട്. മുൻപ് 30 മില്യൺ ഡോളർ ഇറക്കുമതി ചെയ്ത് ഇറാഖായിരുന്നു ഒന്നാം സ്ഥാനം നിലനിർത്തിയത്. എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button