Latest NewsKeralaNews

കൊച്ചിയില്‍ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ

കൊച്ചി: കൊച്ചിയില്‍ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാന്‍ (77) ആണ് കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയത്. 15 വയസുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ആയിരുന്നു അറസ്റ്റ്. ഏപ്രിൽ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

മൂന്ന് അംഗങ്ങളുള്ള കമ്മീഷനെയാണ് സഭ നിയമിച്ചിരിക്കുന്നത്. മേയ് 15-നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്ന് സഭാ നേതൃത്വം നിർദേശം നൽകി.

അറസ്റ്റിലായതിനെ തുടർന്ന് ഇയാളെ വൈദിക ശുശ്രൂഷയിൽ നിന്നും സഭ വിലക്കിയിരുന്നു. ഇതുസംബന്ധിച്ചുള്ള കല്പന കാതോലിക്ക ബാവ വെള്ളിയാഴ്ച പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button