സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ അനുഭവപ്പെടുക.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ നാളെയും യെല്ലോ അലർട്ടാണ്. വേനൽ മഴയോടൊപ്പം അനുഭവപ്പെടുന്ന ഇടിമിന്നൽ വളരെയധികം അപകടകാരിയാണെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് ഇടിമിന്നൽ അനുഭവപ്പെടുക. അതിനാൽ, ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. കൂടാതെ, ആവശ്യമായ മുൻകരുതലുകളും എടുക്കേണ്ടതാണ്.
Post Your Comments