പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചറുകൾ എത്തി. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം ബയോയിൽ പരമാവധി അഞ്ച് ലിങ്കുകൾ വരെ ചേർക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. കൂടാതെ, പുതിയ അപ്ഡേറ്റിനൊപ്പം മറ്റ് ഫീച്ചറുകളും ഇൻസ്റ്റഗ്രാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ് ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ പുതിയ അപ്ഡേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാം പേജിലെ എഡിറ്റ് ഓപ്ഷൻ ടാപ്പ് ചെയ്ത്, ലിങ്കുകൾ ചേർക്കാവുന്നതാണ്. ലിങ്ക് ചേർക്കാൻ ഡ്രാഗ് ആൻഡ് ഡ്രാഗ് ഓപ്ഷൻ നൽകിയിരിക്കുന്നതിനാൽ ഈ പ്രക്രിയ എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. ഇത്തരം ലിങ്കുകൾ ഇൻസ്റ്റഗ്രാമിന്റെ ഉള്ളിൽ തന്നെ തുറക്കാൻ സാധിക്കുന്നതാണ്.
Also Read: ഇറച്ചി കടയിലെ കോഴിയെ വൃത്തിയാക്കിയത് ദേശീയ പതാക ഉപയോഗിച്ച്, യുവാവ് പിടിയില്‍
Post Your Comments