KeralaLatest News

‘തളി ജൂബിലി ഹാൾ മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരകഹാളാക്കി, തളിയെ മാര്‍ക്കസ് ദുവ എന്നാക്കി, പാര്‍ക്ക് നൗഷാദ് പാര്‍ക്കായി’

കോഴിക്കോട് തളി ക്ഷേത്രം പൗരാണിക ക്ഷേത്രമാണ്. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ് ഈ ക്ഷേത്ര പരിസരം. . നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുകയും ചെയ്യുന്നുണ്ട്. പൈതൃക പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ തളിയെ ചരിത്രത്തില്‍ നിന്നും തന്നെ തുടച്ച് നീക്കാന്‍ ശ്രമം ഉള്ളതായി ബിജെപിയും പൈതൃക സംരക്ഷണ സമിതിയും മറ്റു ഹിന്ദു സംഘടനകളും ആരോപിക്കുന്നു. ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് മൂന്ന് സംഭവങ്ങളാണ്.

തളിയ്ക്ക് മുന്നിലുള്ള പാര്‍ക്കിനെ നൗഷാദ് പാര്‍ക്കായി മാറ്റി, തളി ജൂബിലി ഹാളിന് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍ നാമകരണം ചെയ്തു, തളി ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞു പോകുമ്പോള്‍ മാര്‍ക്കസ്ദുവ എന്നാക്കി ചിലര്‍ മാറ്റിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തളി ചാലപ്പുറം സംരക്ഷണസമിതി എന്ന ആക്ഷന്‍ കമ്മറ്റി പ്രതിഷേധവുമായി രംഗത്ത് വന്നത്. തളി ജൂബിലി ഹാളിന് പേര് മാറ്റിയതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മറ്റി കോഴിക്കോട് കോര്‍പറേഷന് പരാതി നല്‍കിയിട്ടുണ്ട്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തളിയില്‍ വന്നപ്പോള്‍ ജൂബിലി ഹാള്‍ പേര് മാറ്റിയതിലെ പ്രതിഷേധം തളി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. അന്വേഷിക്കാം എന്ന ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്. ഇതോടെയാണ് പേര് മാറ്റത്തിനു പിന്നില്‍ രഹസ്യ അജണ്ട ഉണ്ടെന്ന സംശയം ഹിന്ദു സംഘടനകളില്‍ ബലപ്പെട്ടത്. ഇപ്പോൾ ഇവർ ആരോപിക്കുന്നത് ഇതിനു പിന്നിൽ മുഹമ്മദ് റിയാസും ഉണ്ടെന്നാണ്. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് തളി ജൂബിലി ഹാളിന് മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സ്മാരകഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തത് എന്ന ആക്ഷേപം ശക്തമാണ്.

വാര്‍ഡിലെ ഒരു ഹാളിന് പേര് മാറ്റണമെങ്കില്‍ വാര്‍ഡ്‌ കമ്മറ്റി കോര്‍പറേഷന് അപേക്ഷ നല്‍കണം. രഹസ്യമായി പേര് മാറ്റം നടത്താന്‍ വേണ്ടി നിര്‍ദ്ദേശം നേരിട്ട് കോര്‍പറേഷന്‍ കൌണ്‍സിലില്‍ കൊണ്ട് വരുകയായിരുന്നു. കൌണ്‍സിലില്‍ വന്നപ്പോള്‍ പേര് മാറ്റത്തിനു പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് വന്നു. അത് കണക്കാക്കാതെ ഹാളിന്റെ പേര് മാറ്റാന്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കുകയായിരുന്നു എന്നും ഇന്ത്യാ ടുഡേയും ജനം ടിവിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . അതേസമയം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ നഷ്ടമാക്കിയ ആളാണ്‌ നൗഷാദ്. ആ നൗഷാദിനു ഒരു സ്മാരകമായാണ് പാര്‍ക്കിനു നൗഷാദിന്റെ പേര് നല്‍കിയത് എന്നാണു മേയർ ബീനാ ഫിലിപ്പിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button