KeralaCinemaMollywoodLatest NewsNewsEntertainment

വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും: ഹരീഷ് പേരടി

തിരഞ്ഞെടുപ്പിൽ ജയിച്ച ബാലേട്ടന് ആശംസകൾ

റൈറ്റേഴ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചു. എതിരാളി നടനും സംവിധായകനുമായ ജോയ് മാത്യു ആയിരുന്നു. 29 വോട്ടുകൾക്കാണ് ജോയ് മാത്യു പരാജയപ്പെട്ടത്. നാളെ സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കുമെന്ന് ഹരീഷ് പേരടി പറയുന്നു.

READ ALSO: തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : ലോഡ്ജ് കേന്ദ്രീകരിച്ച് വിൽപ്പന, അഞ്ച് യുവാക്കൾ അറസ്റ്റിൽ

കുറിപ്പ് പൂർണ്ണ രൂപം

തിരഞ്ഞെടുപ്പിൽ ജയിച്ച ബാലേട്ടന് ആശംസകൾ..അതേ സമയം നാമനിർദ്ദേശം എന്ന ഏറാൻ മൂളിത്തരത്തിൽ നിന്ന്,ഒരു കേന്ദ്രീകൃത മൃഗീയ ഭൂരിപക്ഷത്തിന്റെ അടിമത്വത്തിൽ നിന്ന്..തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ജനാധിപത്യത്തിന്റെ പ്രതലമൊരുക്കാൻ തന്റെ സ്ഥാനാർഥിത്വം കൊണ്ട് ചങ്കൂറ്റം കാണിച്ച ജോയേട്ടന് ധീരതയുടെ അഭിവാദ്യങ്ങൾ …നാളെ സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും…ജനാധിപത്യ സലാം..??????

shortlink

Related Articles

Post Your Comments

Related Articles


Back to top button