ഹെല്‍മെറ്റ് വെക്കുന്നവര്‍ പതിവായി പറയുന്ന പരാതിയാണ് മുടി കൊഴിയുന്നു എന്നുള്ളത്. ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും. ഇതിന് കാരണവും പരിഹാരമെന്തെന്നും മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം.
മുടിയുടെ വേരുകളുടെ ഭാഗത്തുണ്ടാകുന്ന സമ്മര്‍ദ്ദവും ചൂടുമാണ് മുടികൊഴിച്ചിലിന് പ്രധാന കാരണം. ട്രാക്ഷന്‍ അപോഷ്യ എന്നാണ് ഈ പ്രശ്‌നത്തിന് പറയുന്ന പേര്. പ്രത്യേക രീതിയില്‍ ഹെയര്‍സ്റ്റൈല്‍ ചെയ്യുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടാകുന്നതായി തെളിഞ്ഞിരുന്നു.
Read Also : പെട്രോൾ പമ്പിനോട് ചേർന്ന ഹോട്ടലിൽ കഞ്ചാവ് ചെടി വളർത്തി: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ഹെല്‍മറ്റില്‍ ഉണ്ടാകുന്ന ബാക്ടീരിയ മറ്റൊരു പ്രധാന കാരണമാണ്. തലയില്‍ നിന്നും ഹെല്‍മറ്റില്‍ പറ്റുന്ന താരനും, അഴുക്കും വിയര്‍പ്പുമൊക്കെ ബാക്ടീരിയ ഉണ്ടാകുന്നതിന് കാരണമാകും. ഇതും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിനും ശിരസിലെ ചര്‍മ്മത്തിനിയയില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്.
എന്നാല്‍, ഇവ ഒരു പരിധി വരെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളുമുണ്ട്. സമ്മര്‍ദ്ദം ഉണ്ടാകാത്ത രീതിയില്‍ ഹെല്‍മെറ്റ് വയ്ക്കുക. വല്ലാതെ ഇറുകും വിധം ഹെല്‍മറ്റ് ധരിക്കരുത്. കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ ഡെറ്റോള്‍ പോലുള്ള ലായനി ഉപയോഗിച്ച് ഹെല്‍മറ്റ് വൃത്തിയാക്കുക. ഹെല്‍മറ്റ് വയ്ക്കുന്നതിന് മുന്‍പ് ടൗവ്വലോ വൃത്തിയുള്ള മറ്റ് തുണിയോ ഉപയോഗിച്ച് തല മൂടുക. ഇക്കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കും.
Post Your Comments