ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി.ബി.ഐ സമന്‍സ് അയച്ചതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ എങ്ങും ഇതുസംബന്ധിച്ച് വ്യാജ പ്രചാരണമാണ് നടക്കുന്നത്. പുൽവാമ അക്രമണത്തിനെപ്പറ്റി ആരോപണം ഉന്നയിച്ചതുകൊണ്ടാണ് സത്യപാലിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എന്നാൽ, വസ്തുത ഇതല്ല. ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള് കേസില്‍ ചോദ്യം ചെയ്യാനാണ് മാലിക്കിനെ വിളിപ്പിച്ചിരിക്കുന്നത്.
ഈ മാസം 28 നാണ് സത്യപാല്‍ മാലിക് സി.ബി.ഐയ്ക്ക് മുമ്പാകെ ഹാജരാകേണ്ടത്. 300 കോടിരൂപ കോഴ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. സത്യപാൽ മാലിക് കാശ്മീർ ഗവർണ്ണർ ആയിരുന്ന സമയത്ത് ഒരു ഇൻഷുറൻസ് കരാർ നൽകുന്നതിന് വേണ്ടി തനിക്കു 300 കോടി വാഗ്ദാനം ചെയ്തുവെന്ന സത്യപാലിന്റെ ആരോപണപ്രകാരം സി.ബി.ഐ കഴിഞ്ഞ ഒക്ടോബറിൽ കേസെടുത്തിരുന്നു. ഈ കേസിൽ സത്യപാലിനെ സാക്ഷിയായി ചേർത്തിരുന്നു. ഈ കേസിൽ സാക്ഷി മൊഴി രേഖപ്പെടുത്താനാണ് സിബിഐ ഇപ്പോൾ അദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. മാലിക്ക് ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഭരണകൂടം തീരുമാനിച്ചതായും മാർച്ചിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ജനറൽ മനോജ് സിൻഹ പ്രഖ്യാപിച്ചിരുന്നു.
ഏപ്രില്‍ 27-നോ 28-നോ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സർക്കാരിന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് അടുത്തിടെ മുന്‍ ഗവര്‍ണറായ സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ജവാന്മാരെ കൊണ്ടു പോകാന്‍ വിമാനം നല്‍കാത്തതും, സ്‌ഫോടകവസ്തു നിറച്ച കാര്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്.
Post Your Comments