ErnakulamLatest NewsKeralaNattuvarthaNews

വടാട്ടുപാറയിൽ പുഴയിൽ രണ്ട് പേർ മുങ്ങിത്താഴ്ന്നു : തെരച്ചിൽ നിർത്തി

തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ സഞ്ചാരികളായ രണ്ട് പേർ മുങ്ങിത്താഴ്ന്നു. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്.

Read Also : ഭാര്യയ്ക്ക് പിന്നാലെ ഷാനും യാത്രയായി: നടി സ്മിനു സിജോയുടെ സഹോദരന്‍ അന്തരിച്ചു

പലവൻപടി പുഴയിലാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനായി ഇവിടേക്ക് വന്ന തോപ്പുംപടി സ്വദേശികളായ രണ്ട് പേരാണ് അപകടത്തിൽ പെട്ടത്. ആകെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം.

Read Also : ഏപ്രിൽ 26നു എന്‍റെ വിവാഹം, ദയവായി രക്ഷിക്കൂ: കാമുകന് 10 രൂപ നോട്ടില്‍ സന്ദേശവുമായി കാമുകി

കോതമംഗലത്ത് നിന്ന് അഗ്നിരക്ഷ സേനാംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button