
സബ്സ്ക്രിപ്ഷൻ എടുക്കാത്ത മുഴുവൻ അക്കൗണ്ടുകളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്ത് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ആദ്യ ഘട്ടത്തിൽ ഏപ്രിൽ ഒന്ന് മുതലാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിക്കുകയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. പിന്നീട് സമയപരിധി ദീർഘിപ്പിക്കുകയായിരുന്നു. ഇനി മുതൽ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സർവീസ് പെയ്മെന്റ് സബ്സ്ക്രൈബ് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമാണ് അക്കൗണ്ടിൽ ബ്ലൂ ടിക്ക് ലഭിക്കുക.
മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതോടെ നിരവധി അഴിച്ചുപണികളാണ് നടന്നിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമാണ് ട്വിറ്റർ ബ്ലൂ ബാഡ്ജ് നൽകിയിരുന്നത്. എന്നാൽ, വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടുകൾക്ക് സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഏർപ്പെടുത്തുകയായിരുന്നു. പുതിയ നടപടികൾ ആരംഭിച്ചതോടെ, ബിൽഗേറ്റ്സ് മുതൽ പോപ്പ് ഫ്രാൻസിസ് വരെയുള്ള സമൂഹത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട പൊതുവ്യക്തികൾക്കും ബ്ലൂ ബാഡ്ജ് നഷ്ടമായിട്ടുണ്ട്.
Also Read: കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു, ബുക്കിംഗ് നാളെ മുതല്‍
Post Your Comments