KeralaLatest NewsNews

പഴയ ട്രാഫിക് നിയമങ്ങള്‍ തന്നെ ആണ് ഇപ്പോഴത്തേയും, പുതിയവ ഒന്നും പിണറായി സര്‍ക്കാര്‍ കൊണ്ട് വന്നിട്ടില്ല സന്ദീപാനന്ദ ഗിരി

നിയമം കേന്ദ്രത്തിന്റെ:.. ചില ചൊറിയന്മാരും, റോഡ് സ്ത്രീധനം ആയി ലഭിച്ചതാണെന്ന് കരുതുന്നവരുമാണ് ട്രാഫിക് നിയമം കര്‍ശനമാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കുതിര കയറുന്നതെന്ന് സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ട്രാഫിക്ക് നിയമം പാലിക്കാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ചിലര്‍ക്ക്. ഒരു കാര്യം നമ്മള്‍ മനസ്സിലാക്കേണ്ടത് പഴയ നിയമങ്ങള്‍ തന്നെ ആണ് ഇന്നും ഉള്ളത്. പുതിയ നിയമങ്ങള്‍ ഒന്നും പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല, സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Read Also: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

 

‘ട്രാഫിക്ക് നിയമം പാലിക്കാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ചിലര്ക്ക്
ഒരു കാര്യം നമ്മള്‍ മനസ്സിലാക്കേണ്ടത് പഴയ നിയമങ്ങള്‍ തന്നെ ആണ് ഇന്നും ഉള്ളത്. പുതിയ നിയമങ്ങള്‍ ഒന്നും പിണറായി സര്ക്കാര് കൊണ്ട് വന്നിട്ടില്ല.. ആകെ വ്യത്യാസം എന്നത് ട്രാഫിക് ഒഫെന്‍സുകള്‍ പോലീസ് നേരിട്ട് പിടിക്കുന്നതിന് പകരം ഇപ്പോള്‍ AI കാമറകള്‍ നിയമ ലംഘനങ്ങള്‍ പിടിക്കും എന്നതാണ്’.

‘നിങ്ങള്‍ വണ്ടി വാങ്ങുമ്പോള്‍ കിട്ടിയിട്ടുള്ള RC ബുക്കില്‍ 2 പേര് പോകുന്ന വണ്ടിയില്‍ ഇതുപോലെ മൂന്നോ, നാലോ, അഞ്ചോ പേരെ ഒക്കെ കൊണ്ടുപോയാല്‍ മനുഷ്യ പോലീസ് ചെയ്തു തരുന്ന ഇളവുകള്‍ ഇനി ഉണ്ടാവില്ല.. അത് കാമറകള്‍ പിടിച്ചു ചെലാന്‍ വീട്ടിലേക്ക് വരും എന്നതാണ് വ്യത്യാസം’.

‘എന്തൊക്കെയാണ് A I ക്യാമറാ കണ്ണില്‍ പെടുന്നത്….
1 ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യല്‍
2 ഡ്രൈവിംഗിന് ഇടയില്‍ മൊബെല്‍ ഉപയോഗം
3 സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്യുക
4 അമിത വേഗം
5 അനധിക്യത പാര്‍ക്കിംഗ്
6 ലൈറ്റും ലൈനും തെറ്റിക്കല്‍
7 ഇരുചക്രവാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യല്‍’

ഇതില്‍ ഒരു വിഭാഗം സ്ഥിരം ചൊറിയന്മാര്‍ക്കും റോഡ് തന്റെ പിതാക്കള്‍ക്ക് സ്ത്രീധനം ആയി ലഭിച്ചതാണെന്നും നിയമം ലംഘിക്കാനുള്ളതാണെന്നും കരുതുന്നവരും ഒഴികെ , മറ്റാരും ഇതില്‍ അസ്വസ്ഥരാകേണ്ടതില്ല എന്ന് തന്നെയാണ് വിശ്വാസം’.

‘എന്നാല്‍ ബുദ്ധിമുട്ട് പറയുന്ന മറ്റൊരു വിഭാഗം ഉണ്ട്.കുറെയൊക്കെ അത് ജന്യൂന്‍ ആയി പറയുന്നതുമാണ്. അതാണ് ഏഴാമത്തേത്. ബൈക്കില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത്… മൂന്ന് പേരുള്ള കുടുംബത്തില്‍ ഒരു കുട്ടിയുള്ളവര്‍ എന്ത് ചെയ്യും എന്നാണ് ചോദ്യം. ഒറ്റബുദ്ധിയില്‍ ചിന്തിച്ചാല്‍ ശെരിയാണ് അത്. പക്ഷെ ഇരു ചക്ര വാഹനത്തില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ…
ഇല്ല എന്നാണുത്തരം’.

‘ഇനി രണ്ടിലൊരാള്‍ കുട്ടിയാണങ്കിലോ, നിയമത്തില്‍ ഇളവുണ്ടോ?
അവിടെയും ഇല്ല എന്നാണ് ഉത്തരം. 2021 ല്‍ പുതുക്കിയ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒമ്പത് മാസം മുതല്‍ നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും, ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാണ്.
കുട്ടികളുമായി പോവുമ്പോള്‍ പരമാവധി വേഗം 40 കിലോമീറ്ററില്‍ കൂടരുതെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം നിര്‍ദേശിക്കുന്നു. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉള്‍പ്പെടുത്തിയത്’.

‘ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം ഉള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയത്.
നമ്മളില്‍ എത്ര പേര്‍ ഇന്നലെ വരെ അത് പാലിച്ചിട്ടുണ്ട്.. പലരും കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നത് കാണുമ്പോള്‍ നെഞ്ചിടിച്ച് പോകാറുണ്ട് ,കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇത്ര ശ്രദ്ധയില്ലെ എന്ന് ഓര്‍ത്ത്. കുട്ടികളെ നിര്‍ത്തിയും താലോലിച്ചുമൊക്കെ പോകുന്നത് കാണുമ്പോള്‍ ഞാനടക്കം പലരും ബൈക്ക് യാത്രികരോട് ഒരു തവണ എങ്കിലും പറഞ്ഞിട്ടുണ്ടാകും ഇക്കാര്യം. കുഞ്ഞുങ്ങളുമായി പോകുന്നതാണ് ഏറ്റവും അപകടം. എന്നിട്ടും നമ്മള്‍ ഇന്നലെ വരെ ആ നിയമം പാലിച്ചിട്ടില്ല. ചെറിയ കുട്ടി ആണെങ്കില്‍ പോലീസ് കണ്ണടയ്ക്കാറുണ്ട്.അത് തന്നെയായിരുന്നു ഒരു കാരണവും’.

‘മൂന്ന് പേരുടെ ബൈക്ക് യാത്ര ഏറ്റവും അപകടം പിടിച്ച ഒന്നാണ്. അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് പോലും കിട്ടില്ല. കുട്ടികളുടെ ജീവന്‍ വച്ചുള്ള കളിയാണ് എന്നാദ്യം മനസിലാക്കണം.അതിനെക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും. നിയമം പാലിച്ച് തുടങ്ങിയാല്‍ പിന്നീടത് ശീലമാകും’.

‘മൂന്ന് പേരുള്ള കുടുംബം പിന്നെ എങ്ങനെ യാത്ര ചെയ്യും ..എല്ലാവര്‍ക്കും കാര്‍ വാങ്ങാന്‍ കഴിയില്ലല്ലോ… ശെരിയാണ്, പക്ഷെ അത്ര മോശമല്ലാത്ത പൊതുഗതാഗത സംവിധാനം ഉള്ള നാടാണ് നമ്മുടത്. അത്തരം യാത്രകള്‍ക്ക് ആ സംവിധാനം തെരഞ്ഞെടുക്കാം. നാളെ നമുക്ക് സ്വയവും , നമ്മള്‍ കാരണം മറ്റൊരു കുടുംബവും അത് വഴി കണ്ണുനീര്‍ കുടിയ്ക്കാതിരിക്കുമെങ്കില്‍ അതല്ലേ ഏറ്റവും നല്ലത്…!’കഴിഞ്ഞ വര്‍ഷം മാത്രം വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായിരം ആണ്. അപകടം സംഭവിച്ച് കിടപ്പിലും അല്ലാതെയുമായ മനുഷ്യരുടെ എണ്ണം അതിലും എത്രയോ മടങ്ങാണ് . ഇരുപത്തി അഞ്ച് ശതമാനം അപകടം കുറഞ്ഞാല്‍ പോലും ആയിരം ജീവനുകള്‍ രക്ഷപ്പെടും എന്നിരിക്കെ, എന്തിനാണ് നിയമം പാലിക്കേണ്ടതോര്‍ത്ത് നമ്മള്‍ രോഷാകുലര്‍ ആകുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button