ആഗോള വിപണിയിൽ ഏറെ സ്വാധീനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ പുറത്തിറക്കിയാണ് സാംസംഗ് വിപണി കീഴടക്കിയത്. അത്തരത്തിൽ അടുത്തിടെ സാംസംഗ് പുറത്തിറക്കിയ കിടിലൻ ഹാൻഡ്സെറ്റാണ് സാംസംഗ് ഗാലക്സി എ14 4ജി. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. ഒക്ട കോർ പ്രോസസറാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.0- ലാണ് ഹാൻഡ്സെറ്റുകളുടെ പ്രവർത്തനം. 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം: ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എ14 4ജി വാങ്ങാൻ സാധിക്കുക.
Post Your Comments