ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടിലേറെ കാലം താമസിച്ചിരുന്ന തുഗ്ലക്ക് ലൈന്‍ പന്ത്രണ്ടിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ശനിയാഴ്ച ഒഴിയും. അയോഗ്യനായ സാഹചര്യത്തില്‍ ഏപ്രില്‍ 22നകം വസതിയൊഴിയാനാണ് രാഹുലിനോട് ലോകസഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നത് തുടരുകയാണ്. നാളെയാകും രാഹുല്‍ഗാന്ധി വീട് ലോക്സഭ സെക്രട്ടറിയേറ്റിന് കൈമാറുക.
Read Also: രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി
അതേസമയം, രാഹുല്‍ എങ്ങോട്ട് താമസം മാറുമെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്കാണ് ചില സാധനങ്ങള്‍ രാഹുല്‍ മാറ്റിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വീട്ടിലായിരിക്കും ഇനി രാഹുലിന്റെ ഓഫീസ് എന്നാണ് വിവരം. വൈകാരികമായി ഏറെ അടുപ്പമുള്ള വീടാണെന്നും എന്നാല്‍ നിര്‍ദ്ദേശം അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ വസതിയൊഴിയുമെന്നുമാണ് രാഹുല്‍ അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments