Latest NewsKeralaNews

നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. ഗർഭം അലസിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്റെ 20-കാരി ഭാര്യയാണ് പ്രസവിച്ചത്.

നാല് മാസം മാത്രം ഗർഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മറവ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തതിന് പിന്നാലെ വൈക്കം എസിപിയുടെ നേതൃത്വത്തിൽ പോലീസ് ദമ്പതിമാരെ ചോദ്യം ചെയ്തു. താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി മൊഴി നല്‍കിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും അന്വേഷണസംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button