ThrissurLatest NewsKeralaNattuvarthaNews

ലോ​റി​ക്ക് പി​റ​കി​ൽ കാ​ർ ഇ​ടി​ച്ച് അപകടം : രണ്ട് കാ​ർ യാ​ത്ര​ക്കാ​ർക്ക് പരിക്ക്

മു​ണ്ടു​പ്പാ​ലം പൊ​ന്തോ​ക്ക​ൻ റാ​ഫി ആ​ന്റ​ണി, തൃ​ശൂ​ർ സ്വ​ദേ​ശി അ​ഡ്വ.​സ​ജു ഡേ​വീ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ആ​മ്പ​ല്ലൂ​ർ: ലോ​റി​ക്ക് പി​റ​കി​ൽ കാ​ർ ഇ​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ണ്ടു​പ്പാ​ലം പൊ​ന്തോ​ക്ക​ൻ റാ​ഫി ആ​ന്റ​ണി, തൃ​ശൂ​ർ സ്വ​ദേ​ശി അ​ഡ്വ.​സ​ജു ഡേ​വീ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘എന്റെ ചികിത്സയ്ക്കായി അച്ഛൻ അദ്ദേഹത്തിന്റെ രക്തം വരെ വിറ്റു, പക്ഷേ…’: പിതാവിന്റെ ആത്മഹത്യയിൽ വിതുമ്പി പെൺകുട്ടി

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​ ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് ആണ് സംഭവം. ഇ​വ​രെ പു​തു​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ആം​ബു​ല​ൻ​സി​ൽ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ​ഗുരുതരമല്ലെന്നാ​ണ് ലഭിക്കുന്ന വിവരം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യു​ടെ പി​റ​കി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക് ഇടിച്ച് കയറി. കാ​റി​ലെ എ​യ​ർ ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​തു​മൂ​ലം യാ​ത്ര​ക്കാ​ർ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പു​തു​ക്കാ​ട് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button