തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സന്ദീപാനന്ദ ഗിരി രംഗത്ത് എത്തി.
കേരളത്തിലെ സകല കിണറുകളും കട്ടിയുള്ള കമ്പി കൊണ്ടുള്ള ആവരണം തീര്‍ക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ഇതൊരു നിയമമായി ഹൈക്കോടതി പുറപ്പെടുവിപ്പിക്കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരമൊരു അഭിപ്രായവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
Read Also: ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോറുമായി ആപ്പിൾ, ഡൽഹിയിലെ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കേരളത്തിലെ സകല കിണറുകളും കട്ടിയുള്ള കമ്പി കൊണ്ടുള്ള ആവരണം തീര്‍ക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.ഇതൊരു നിയമമായി ഹൈക്കോടതി പുറപ്പെടുവിപ്പിക്കണം.പ്ളാസ്റ്റിക്ക് നെറ്റല്ല നമ്മുടെ കിണറുകള്‍ക്ക് വേണ്ടത്, ഇനിയൊരു വന്യമൃഗവും ഇതുപോലെ ദാരുണമായി കൊല്ലപ്പെട്ടുകൂടാ’.
അതേസമയം, കിണറില്‍ വീണ ചത്ത കരടിയുടെ പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട് പുറത്തുവന്നു. കിണറ്റില്‍ വീണ കരടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കരടിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും അവയവങ്ങള്‍ക്ക് പ്രശ്നമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments