കാസർഗോഡ് : വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കാസർഗോഡ് എത്തിയപ്പോൾ സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരു വരെ നീട്ടണം. കേരളത്തിന്റെ അവസാനം കണ്ണൂരല്ല, കേരളത്തിന്റെ അവസാനം തലപ്പാടിയാണ്. കേരളത്തിലെ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കണം. അതുകൊണ്ട് ഈ ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഈ ട്രെയിൻ മംഗളൂരു വരെ നീട്ടിയിരിക്കും. വന്ദേഭാരത് കാസർഗോഡ് വരെ നീട്ടിയത് നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ്. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജർക്കുമെല്ലാം ഈ ആവശ്യം ചൂണ്ടിക്കാട്ടി താൻ കത്തയച്ചിരുന്നു.
കഴിഞ്ഞ ബജറ്റു സമ്മേളനത്തിലാണ് ഇന്ത്യയിൽ 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുന്ന വിവരം റെയിൽവേ മന്ത്രി പാർലമെന്റിൽ പ്രസ്താവിച്ചത്. ആ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ, വന്ദേഭാരത് ട്രെയിനിൽ പത്തെണ്ണം കേരളത്തിന് വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു . അന്ന് പലരും പരിഹസിക്കുകയായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Post Your Comments