Latest NewsNewsIndia

കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ പതിനായിരത്തിലധികം തീർത്ഥാടകർക്ക് അവസരമൊരുക്കി അധികൃതർ, കൂടുതൽ വിവരങ്ങൾ അറിയാം

കേദാർനാഥിലേക്കുള്ള യാത്രാ റൂട്ടിൽ ഭക്തർക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായങ്ങളും ലഭ്യമാക്കുന്നതാണ്

ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ പതിനായിരത്തിലധികം ഭക്തർക്ക് അവസരം. റിപ്പോർട്ടുകൾ പ്രകാരം, കേദാർനാഥ് ക്ഷേത്ര സന്ദർശനത്തിന് പ്രതിദിനം 13,000-ലധികം തീർത്ഥാടകർക്കാണ് അധികൃതർ അവസരം ഒരുക്കിയിട്ടുള്ളത്. ടോക്കൺ സംവിധാനത്തിലൂടെയാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുക. ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.

കേദാർനാഥിലേക്കുള്ള യാത്രാ റൂട്ടിൽ ഭക്തർക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായങ്ങളും ലഭ്യമാക്കുന്നതാണ്. ഇതിനായി 22 ഓളം ഡോക്ടർമാരുടെയും, ഫാർമസിസ്റ്റുകളുടെയും, ഫിസിഷ്യന്മാരുടെയും, സർജന്മാരുടെയും സേവനം ഉറപ്പുവരുത്തും. തീർത്ഥാടകർക്ക് ആവശ്യമായ ശുദ്ധജലം, താമസ സൗകര്യം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പാർക്കിംഗ് സൗകര്യവും, പൂർണ സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read: മദനിയുടെ കേരളത്തിലേക്കുള്ള വരവ് വമ്പന്‍ ആഘോഷമാക്കാന്‍ പദ്ധതിയിട്ട് സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button