ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ലോക്കോ പൈലറ്റും മുസാഫർപൂർ സ്വദേശിയുമായ രാജേഷ് പ്രസാദ് ആണ് മരിച്ചത്. അപകടത്തെ തുടർന്ന് 5 അസിസ്റ്റന്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ സിംഗ്പൂര്‍ റെയിൽവേ സ്റ്റേഷൻ സമീപമാണ് അപകടം നടന്നത്. ബിലാസ്പൂരിൽ നിന്ന് കൽക്കരിയുമായി വന്ന ചരക്ക് ട്രെയിൻ, നിർത്തിയിട്ടിരുന്ന മറ്റൊരു ചരക്ക് ട്രെയിനിനെ ഇടിക്കുകയായിരുന്നു.
ഇരു ട്രെയിനുകളും കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ എൻജിനുകൾക്ക് തീപിടിക്കുകയും, കോച്ചുകൾ തലകീഴായി മറിയുകയുമായിരുന്നു. ഒരു ട്രെയിനിന്റെ എൻജിനു മുകളിൽ മറ്റൊന്ന് എന്ന നിലയിലാണ് അപകട സ്ഥലത്ത് ഇവ കാണപ്പെട്ടത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഈ റൂട്ടിലുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments