തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാൻ ഒരുങ്ങുന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോമിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാന യുവജന കമ്മീഷൻ അക്ഷരാർത്ഥത്തിൽ ചിന്താശൂന്യമാകുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
‘ചിന്താ ജറോം ഉദ്യോഗ കാലാവധി പൂർത്തീകരിച്ചു പടിയിറങ്ങുന്നു; അഥവാ, സംസ്ഥാന യുവജന കമ്മീഷൻ അക്ഷരാർത്ഥത്തിൽ ചിന്താശൂന്യമാകുന്നു. വൈലോപ്പിള്ളിയുടെ വാഴക്കുല ഇനി വളളത്തോളിൻ്റെ വളപ്പിൽ; കീരവാണിയുടെ സംഗീതം തങ്കശേരി റിസോർട്ടിലും’, ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. പുതിയ അധ്യക്ഷനായി കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ എത്തും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ൽ നിയമിതയായ ചിന്തയ്ക്ക് സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു.
Post Your Comments