Latest NewsKeralaNews

മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല, തന്നെ അവഗണിച്ചുവെന്ന് എംഎം മണി

മൂന്നാർ: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന വിമര്‍ശനവുമായി എംഎം മണി. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി, തന്നെ അവഗണിച്ചുവെന്നും എംഎം മണി ആരോപിച്ചു. മന്ത്രി പറഞ്ഞാലൊന്നും ഉദ്യോഗസ്ഥർ കേൾക്കില്ലെന്നും മണി പറഞ്ഞു.

അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ പോയത് ഹൈക്കോടതി ഉത്തരവിന് ബലം നൽകി. ഇത് തന്നെയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും എംഎം മണി പറഞ്ഞു. വിഷയത്തിൽ താനെടുത്ത നിലപാടിൽ ഉദ്യോഗസ്ഥർക്ക് പകയാണ്. അതിന്റെ ഭാഗമായാണ് നോട്ടീസ് പോലും വെക്കാതിരുന്നത്. മര്യാദ എങ്കിൽ മര്യാദ, അല്ലെങ്കിൽ നാട്ടുകാർ മര്യാദകേട് കാണിക്കുമെന്നും എംഎം മണി പറഞ്ഞു.

‘താൻ മന്ത്രിയായിരുന്ന ആളാണ്. ഇപ്പോഴും എംഎൽഎയാണ്. തന്റെ മണ്ഡലം ഉൾപ്പെടുന്ന ശാന്തംപാറ പഞ്ചായത്തിലാണ് അരികൊമ്പന്റ അക്രമം ഏറ്റവും അധികം ഉള്ളത്. അത് ഉദ്യോഗസ്ഥർ മറക്കരുത്. തന്റെ വാ മുടി കെട്ടാൻ ആരും നോക്കണ്ട. ഫോറസ്റ്റുകാർ ഇത് മനസ്സിലാക്കുന്നതാണ് നല്ലതാണ് ‘- എംഎം മണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button