PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല തീർഥാടകരെ കെ.എസ്.ആർ.ടി.സി പാതിവഴിയിൽ ഇറക്കിവിടുന്നു, പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിന് ചവിട്ടി: പരാതി

രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരോടാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയത്

ശബരിമല: നിലയ്ക്കൽ -പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ പാതിവഴിയിൽ ഇറക്കിവിടുന്നതായും പൊലീസ് തീർത്ഥാടകരോട് മോശമായി പെരുമാറുന്നതായും പരാതി. രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരോടാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയത്.

Read Also : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാര്‍ കേന്ദ്രമല്ല, പിണറായി സര്‍ക്കാര്‍: വി.ഡി സതീശന്‍

യാത്രക്കാരനായ കണ്ണൂർ സ്വദേശി ഗണേശൻ എന്ന തീർഥാടകന് പൊലീസ് ഉദ്യോഗസ്ഥരുടെ ബൂട്ടിന്റെ ചവിട്ടേറ്റ് കാലിൽ നിന്നും ചോര പൊടിഞ്ഞു. പമ്പാ-നിലയ്ക്കൽ ചെയിൻ സർവിസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ അതാത് ബസ് സ്റ്റാന്റുകളിലല്ലാതെ യാത്രാ മധ്യേ ഇറക്കിവിടരുതെന്ന് ഹൈകോടതി നിർദേശം ഉണ്ട്. ഈ നിർദേശം അവഗണിച്ചാണ് തീർഥാടകരെ നിലയ്ക്കൽ ബസ് സ്റ്റാന്റിന് അര കിലോമീറ്റർ അകലെ ഇറക്കിവിടുന്നത്.

Read Also : കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു: 2 പേര്‍ക്ക് പരിക്ക്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button