കോഴിക്കോട്: ദളിതര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത രാജ്യമാണ് ഇന്ത്യയെന്ന് ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. യു.പിയിലെ ഉന്നാവോയിലെ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇത്തരമൊരു അഭിപ്രായവുമായി രംഗത്ത് എത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കേവലം 11 വയസ്സ് മാത്രം ഉള്ള ദളിത് പെണ്‍കുട്ടി ഉന്നാവോയില്‍ ലൈംഗീക അതിക്രമത്തിന് ഇര ആയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഉളളൂ. ആ പെണ്‍കുഞ്ഞ് ജന്മം നല്‍കിയ ആറു മാസം പ്രായമുള്ള കുഞ്ഞിനെ അടക്കം രണ്ടു കുഞ്ഞുങ്ങളെ തീവെച്ചു കൊല്ലാന്‍ ശ്രമിച്ചത് ജാമ്യത്തിലിറങ്ങിയ പ്രതികളും, മറ്റുമാണ്. കേസ് പിന്‍വലിക്കണം എന്ന പ്രതികളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തജിലുള്ള വൈരാഗ്യം ആണ് ഇത്തരം ഒരു അരും ക്രൂര കൃത്യത്തിലേക്കു നയിച്ചിരിക്കുന്നത്. ദളിത് ജീവനുകള്‍ക്കു യാതൊരു വിലയും കല്‍പ്പിക്കാത്ത ഇന്ത്യ ആണ് ഓരോ ദിവസവും നമുക്ക് മുന്‍പിലൂടെ കടന്നു പോകുന്നത്’.
Post Your Comments