KollamNattuvarthaLatest NewsKeralaNews

ഭ​ര്‍​ത്താ​വി​നൊ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെയ്യവേ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കി​ളി​കൊ​ല്ലൂ​ര്‍ ര​ണ്ടാം കു​റ്റി മു​സ​ലി​യാ​ര്‍ ന​ഗ​ര്‍ -15 വെ​ളി​യി​ല്‍ വീ​ട്ടി​ല്‍ ഹാ​ഷി​ഫി​ന്‍റെ ഭാ​ര്യ ഷാ​നി​ഫ(46) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ഭ​ര്‍​ത്താ​വി​നൊ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ ആം​ബു​ല​ന്‍​സ് ഇ​ടി​ച്ചു മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ര്‍ ര​ണ്ടാം കു​റ്റി മു​സ​ലി​യാ​ര്‍ ന​ഗ​ര്‍ -15 വെ​ളി​യി​ല്‍ വീ​ട്ടി​ല്‍ ഹാ​ഷി​ഫി​ന്‍റെ ഭാ​ര്യ ഷാ​നി​ഫ(46) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് ഹാ​ഷി​ഫിനെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരം, മറ്റു വില്ലേജുകളിൽ ഉടൻ ആരംഭിക്കും

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബൈ​പാ​സ് റോ​ഡി​ല്‍ പാ​ല​ത്ത​റ ജം​ഗ്ഷ​ന് വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു അപകടം നടന്നത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞു. ഓ​ട്ടോ ഡ്രൈ​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ആം​ബു​ല​ന്‍​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച​യു​ട​ന്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഷാ​നി​ഫ ത​ത്ക്ഷ​ണം മ​രിക്കുക​യാ​യി​രു​ന്നു.

പ്ര​മു​ഖ ക​ശു​വ​ണ്ടി വ്യ​വ​സാ​യി​യാ​യി​രു​ന്ന പ​രേ​ത​നാ​യ ക​ല്ലി​ങ്ങ​ല്‍ റ​ഷീ​ദി​ന്‍റെ മ​ക​ളാ​ണ് ഷാ​നി​ഫ. ഇ​ര​വി​പു​രം പൊലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം കബറടക്കി. മ​ക്ക​ള്‍ : ഹം​റാ​സ്, അ​യി​ഷ, ആ​മി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button