
തൃശൂർ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി അനസ് നാസർ (39)ആണ് പിടിയിലായത്. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയാണ് ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്.
പുനർ വിവാഹത്തിന് മാട്രിമോണിയൽ സൈറ്റിൽ യുവതി പരസ്യം നൽകിയിരുന്നു. പ്രതിയും പുനർ വിവാഹത്തിനായി ശ്രമിക്കുകയായിരുന്നു.
പരസ്യം കണ്ട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് അനസ് പിൻമാറിയതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Post Your Comments