KeralaLatest NewsNews

വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച്ച: കാസർഗോഡ് വരെ പരീക്ഷണയോട്ടം നടത്തിയേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം ബുധനാഴ്ച്ച നടക്കും. രാവിലെ 5.10 ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ പുറപ്പെടും. കാസർഗോഡ് വരെ വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോർട്ട്.

Read Also: കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്നു വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം: തട്ടിയത് ലക്ഷങ്ങള്‍, യുവതിയും സുഹൃത്തും അറസ്റ്റിൽ

അതേസമയം, വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പാളങ്ങൾ നവീകരിക്കുകയെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരതിന്റെ കേരളത്തിലെ ഫ്ളാഗ് ഓഫ് നിർവ്വഹിക്കുക. 25-ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു.

70 മുതൽ 110 കിലോമീറ്റർ വരെയാകും കേരളത്തിലെ വിവിധ മേഖലകളിൽ വന്ദേഭാരതിന്റെ നിലവിലെ വേഗത. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് 2 പൂർത്തിയായാൽ കേരളത്തിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘സ്വന്തമായി ഇട്ടതാണല്ലേ?’ – ഓജസ് ഈഴവനോട് നവ്യ; പേര് മാറ്റി നവ്യ നായർ എന്നാക്കിയ താരത്തിനെന്ത് അർഹതയെന്ന് വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button