ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 60,000 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,010- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 17,733 പോയിന്റ് നേട്ടത്തിൽ 17,733- ലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
നിഫ്റ്റിയിൽ എച്ച്സിഎൽ ടെക്, അദാനി എന്റർപ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് ആദ്യ ഘട്ടത്തിൽ മുന്നേറിയിരിക്കുന്നത്. അതേസമയം, സിപ്ല, സൺ ഫാർമ, അപ്പോളോ ഹോസ്പിറ്റൽസ്, പവർഗ്രിഡ്, ഒഎൻജിസി തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്. ഇന്ന് ഓഹരി വിപണിയിൽ ചൈനയുടെ വളർച്ചാ നിരക്കിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.
Post Your Comments