Latest NewsKeralaNews

സ്വർണവിപണി തണുക്കുന്നു, സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,999.46 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,585 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,999.46 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 2000 ഡോളറിന് മുകളിലായിരുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണം ഔൺസിന് 0.88 ശതമാനവും, ആറ് മാസത്തിനിടെ 22.52 ശതമാനവുമാണ് ഉയർന്നിരിക്കുന്നത്. അതേസമയം, വിവാഹ- ഉത്സവ സീസണുകൾ വിലയെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ബുക്കിംഗ് നടത്തുന്നതാണ് ഏറ്റവും ഉത്തമം.

Also Read: നേട്ടത്തോടെ വ്യാപാരം! ആഭ്യന്തര സൂചികകൾ മുന്നേറുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button