വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗത വർദ്ധിപ്പിക്കാൻ മൂന്നാം ട്രാക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഷൊർണൂർ- എറണാകുളം റൂട്ടിലാണ് മൂന്നാമത്തെ ട്രാക്ക് നിർമ്മിക്കുന്നത്. അധിക ഭൂമി ഏറ്റെടുക്കാതെ നിർമ്മാണം പൂർത്തീകരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാതെ ട്രാക്കുകളുടെ വളവുകൾ നിവർത്തിയതിനു ശേഷമാണ് മൂന്നാം ട്രാക്കിന്റെ നിർമ്മാണം ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ വന്ദേ ഭാരതത്തിന്റെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററും, ഭാവിയിൽ 130 കിലോമീറ്ററുണ് ലക്ഷ്യമിടുന്നത്.
ഷൊർണൂർ- മംഗലാപുരം റൂട്ടിൽ മാത്രമാണ് നിലവിൽ 110 കിലോമീറ്റർ വേഗം സാധ്യമാകുന്നത്. എറണാകുളം- ഷൊർണൂർ റൂട്ടിലെ പരമാവധി വേഗം 80 കിലോമീറ്ററാണ്. ഇതിനെ തുടർന്നാണ് മൂന്നാം ട്രാക്കിന്റെ നടപടികൾ ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. പരീക്ഷണയോട്ടത്തിൽ വന്ദേഭാരത് എക്സ്പ്രസിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്താൻ 7 മണിക്കൂറും 10 മിനിറ്റുമാണ് എടുത്തത്. തിരുവനന്തപുരം മുതൽ കണ്ണൂർ 501 കിലോമീറ്ററാണ് ആകെ ദൂരം.
Also Read: കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസുകാരന്‍ വീണ് മരിച്ചു
Post Your Comments