Latest NewsNewsIndia

മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണം: നിർദ്ദേശം നൽകി സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാർ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി സുപ്രീം കോടതി. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയാണ് ജസ്റ്റിസ് എം ആർ ഷാ വാദത്തിനിടെ വ്യക്തമാക്കി.

Read Also: റിജേഷും ജെഷിയും അപകടത്തില്‍ പെട്ടത് നോമ്പുള്ള മുസ്ലീങ്ങൾക്ക് ഹിന്ദു ഭക്ഷണം ഉണ്ടാക്കുമ്പോഴെന്ന് ഷമ മുഹമ്മദ്: വിവാദം

അതേസമയം, ഡാം സുരക്ഷ നിയമ പ്രകാരം അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റിയ്ക്കാണ് രൂപം നൽകിയത്. ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആണ് സമിതിയുടെ ചെയർമാൻ അതോറിറ്റി രൂപീകരണത്തിന്റെ വിജ്ഞാപനം കേന്ദ്ര സർക്കാർ കോടതിയ്ക്ക് നൽകുകയും ചെയ്തു.

Read Also: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button